പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 19 കാരൻ അറസ്റ്റിൽ
May 19, 2023, 23:25 IST

തിരുവില്വാമല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പാമ്പാടി പള്ളിപ്പറ്റ ശ്രേയസ് എന്ന 19-കാരനെയാണ് പഴയന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ മൊഴിപ്രകാരമാണ് യുവാവിനെ പിടികൂടിയത്. കുന്നംകുളം എ.സി.പി ടി.എസ്. സിനോജിന്റെ നിർദേശപ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്സോ നിയമപ്രകാരം ആണ് കേസെടുത്തിരിക്കുന്നത്.