എ​ക്‌​സൈ​സ് സം​ഘ​ത്തെ ക​ണ്ട് യു​വാ​വ് ക​ഞ്ചാ​വ് വി​ഴു​ങ്ങി

എ​ക്‌​സൈ​സ് സം​ഘ​ത്തെ ക​ണ്ട് യു​വാ​വ് ക​ഞ്ചാ​വ് വി​ഴു​ങ്ങി
കോ​ട്ട​യം: സം​ക്രാ​ന്തിയിൽ എ​ക്‌​സൈ​സ് സം​ഘ​ത്തെ ക​ണ്ട് യു​വാ​വ് ക​ഞ്ചാ​വ് വി​ഴു​ങ്ങി. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ക​ഞ്ചാ​വ് പു​റ​ത്തെ​ടു​ത്തു.

 സംഭവത്തിൽ സം​ക്രാ​ന്തി മാ​മൂ​ട് സ്വ​ദേ​ശി ലി​ജു​മോ​ന്‍ ജോ​സ​ഫാ​ണ് പി​ടി​യി​ലാ​യ​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി 8ന് ​സം​ക്രാ​ന്തി പേ​രൂ​ര്‍ റോ​ഡി​ലാ​ണ് കേസിനാസ്പദമായ സം​ഭ​വം നടന്നത്. പ​ട്രോ​ളി​ങ്ങി​നി​ടെ ഇ​യാ​ളെ ക​ണ്ട് സം​ശ​യം തോ​ന്നി​യ എ​ക്‌​സൈ​സ് സം​ഘം ലി​ജു​മോ​നെ ചോ​ദ്യം ചെ​യ്തു.

ഇ​തി​നി​ടെ ഓ​ടി ര​ക്ഷ​പെ​ടാ​ന്‍ ശ്ര​മി​ച്ച പ്ര​തി​യെ എ​ക്‌​സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​തോ​ടെ കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന ക​ഞ്ചാ​വ് പൊ​തി വി​ഴു​ങ്ങു​ക​യാ​യി​രു​ന്നു. ഇ​ത് തൊ​ണ്ട​യി​ല്‍ കു​രു​ങ്ങി ശ്വാ​സ​ത​ട​സ്സം അ​ട​ക്ക​മു​ള്ള ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണി​ച്ച​തോ​ടെ ഉ​ട​ന്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച് ക​ഞ്ചാ​വ് പു​റ​ത്തെ​ടു​ത്തു. 

ഇ​യാ​ളു​ടെ കൈ​യി​ല്‍​ നി​ന്ന് വേ​റെ ക​ഞ്ചാ​വ് പൊ​തി​ക​ളും കണ്ടെടുത്തിട്ടുണ്ട്. പി​ടി​യി​ലാ​യ ലി​ജി​മോ​ന്‍ മ​യ​ക്കു​മ​രു​ന്ന്, ക​ഞ്ചാ​വ് കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ്.

Share this story