ഫാ​ൻ​സി സ്റ്റോ​റി​ൽ​നി​ന്ന്​ പ​ണം അ​പ​ഹ​രി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ

ഫാ​ൻ​സി സ്റ്റോ​റി​ൽ​നി​ന്ന്​ പ​ണം അ​പ​ഹ​രി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ
കൊ​ല്ലം: ഫാ​ൻ​സി സ്റ്റോ​റി​ൽ​നി​ന്ന്​ പ​ണം അ​പ​ഹ​രി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. മു​ണ്ട​യ്ക്ക​ൽ, ഉ​ദ​യ​മാ​ർ​ത്താ​ണ്ഡ​പു​രം തി​രു​വാ​തി​ര ന​ഗ​ർ-71​ൽ ജോ​യ​ൽ എന്ന 19-കാരനാണ്  പി​ടി​യി​ലാ​യ​ത്. ജ​നു​വ​രി ആ​റി​ന്​ രാ​ത്രി എ​ട്ടോ​ടെ പോ​ള​യ​ത്തോ​ടു​ള്ള ക​ട​യു​ടെ ഉ​ട​മ പ​ള്ളി​യി​ൽ പോ​യ സ​മ​യ​ത്താ​ണ്​ മോ​ഷ​ണം ന​ട​ന്ന​ത്. മേ​ശ​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 4600 രൂ​പ​യോ​ളം ന​ഷ്ട​പ്പെ​ട്ടു. ക​ട​യു​ട​മ കൊ​ല്ലം ഈ​സ്റ്റ് പൊ​ലീ​സ്​ സ്റ്റേ​ഷ​നി​ൽ പ​രാ​തി നൽകുകയും  സ​മീ​പ ക​ട​ക​ളി​ലെ സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ളു​ടെ സ​ഹാ​യ​ത്താ​ൽ പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ്​ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. 

Share this story