പ്രഭാതസവാരിക്കിടെ ഭർത്താവിന്റെ കൺമുന്നിൽ ടിപ്പർലോറി കയറി ഭാര്യക്ക് ദാരുണാന്ത്യം

 പ്രഭാതസവാരിക്കിടെ ഭർത്താവിന്റെ കൺമുന്നിൽ ടിപ്പർലോറി കയറി ഭാര്യക്ക് ദാരുണാന്ത്യം 
 
വൈക്കം: ഭപ്രഭാതസവാരിക്കിടെ ഭർത്താവിന്റെ കൺമുന്നിൽ ടിപ്പർലോറി കയറി ഭാര്യക്ക് ദാരുണാന്ത്യം . മറവൻതുരുത്ത് കൊച്ചുപ്ലാം മത്തായി പൗലോസിന്റെ ഭാര്യ ത്രേസ്യാമ്മയാണ്‌ (55) ടിപ്പർ ലോറിയിടിച്ചു മരിച്ചത്. മറവൻതുരുത്ത് പഞ്ചായത്ത് തേവടിപ്പാലത്തിനുസമീപം ബുധനാഴ്ച രാവിലെ 6.30-നായിരുന്നു സംഭവം. ലോറി സമീപത്തെ പുരയിടത്തിൽനിന്ന് പ്രധാന റോഡിലേക്ക് തിരിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് ബന്ധുക്കൾ പരാതിപ്പെട്ടു. മത്തായി പൗലോസും ത്രേസ്യാമ്മയും എല്ലാദിവസവും പ്രഭാതസവാരിക്ക് പോകുന്നവരാണ്.

Share this story