

മലപ്പുറം: ചെങ്ങര പള്ളിപ്പടിയിൽ ഓട്ടോറിക്ഷയിൽ നിന്ന് തെറിച്ചു വീണ് 12 വയസ്സുകാരന് ദാരുണാന്ത്യം. മഞ്ചേരി പുല്ലൂർ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി ഷാദിൻ ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയായിരുന്നു അപകടം സംഭവിച്ചത്.(Sixth grader dies after falling from autorickshaw)
യാത്രയ്ക്കിടെ ഓട്ടോറിക്ഷയ്ക്ക് കുറുകെ ഒരു പൂച്ച ചാടുകയായിരുന്നു. പൂച്ചയെ രക്ഷിക്കാനായി പെട്ടെന്ന് ഓട്ടോറിക്ഷ വെട്ടിച്ചു.
ഈ സമയത്ത് നിയന്ത്രണം നഷ്ടമായ വാഹനത്തിൽ നിന്ന് ഷാദിൻ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാദിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.