തിരുവനന്തപുരം: നഗരസഭയിലെത്തുന്ന ജനങ്ങളുടെ ആവശ്യങ്ങൾ പൂർണ്ണമായും നിറവേറ്റാൻ കഴിഞ്ഞെന്നു വരില്ലെങ്കിലും അവരെ കേൾക്കാനും സാധ്യമായ പരിഹാരം കാണാനും ഭരണസമിതി ആത്മാർത്ഥമായി പരിശ്രമിക്കുന്നുണ്ടെന്ന് തിരുവനന്തപുരം മേയർ വി.വി. രാജേഷ് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം നഗരസഭയുടെ പ്രവർത്തന ശൈലിയെക്കുറിച്ച് നിലപാട് വ്യക്തമാക്കിയത്.(Sincerely trying to listen to the people and solve their problems, says Mayor VV Rajesh)
"ദൈനംദിനം നൂറുകണക്കിന് പേരാണ് വിവിധ ആവശ്യങ്ങളുന്നയിച്ച് കോർപ്പറേഷനിലെത്തുന്നത്. എല്ലാവരുടെയും ആവശ്യങ്ങൾ പൂർണ്ണമായും നിറവേറ്റാൻ ഒരു പക്ഷേ സാധിച്ചുവെന്ന് വരില്ല, എന്നാൽ നഗരത്തിലെ ജനങ്ങളെ കേൾക്കാനും, സാധ്യമാകുന്ന പരിഹാരം കാണാനും ഞങ്ങൾ അത്മാർത്ഥമായി പരിശ്രമിയ്ക്കുന്നുണ്ട്."
കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി മേയർ വി.വി. രാജേഷും ഡെപ്യൂട്ടി മേയർ ജി.എസ്. ആശാനാഥും കൂടിക്കാഴ്ച നടത്തിയിരുന്നു. നഗരസഭയുടെ വികസന പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രി പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു.