പാലക്കാട്: സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ പുരോഗമിക്കവെ പാലക്കാട് ഡിസിസി പ്രസിഡന്റ് എ. തങ്കപ്പനെതിരെ കോൺഗ്രസിനുള്ളിൽ പരസ്യമായ പ്രതിഷേധം. പാലക്കാട് ഡിസിസി ഓഫീസിന് പരിസരത്താണ് തങ്കപ്പനെ അധിക്ഷേപിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. സാധാരണ പേപ്പറിൽ പേന ഉപയോഗിച്ച് എഴുതിയ നിലയിലാണ് പോസ്റ്ററുകൾ കണ്ടെത്തിയത്.(Poster protest in Palakkad against DCC President)
സ്വന്തം ഭാര്യ പോലും വോട്ട് ചെയ്യാത്ത തങ്കപ്പനെ പാലക്കാട് സീറ്റിൽ മത്സരിപ്പിക്കരുത് എന്നായിരുന്നു പോസ്റ്ററിലെ പ്രധാന വാചകം. ഡിസിസി പ്രസിഡന്റിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങളും പോസ്റ്ററുകളിൽ ഇടംപിടിച്ചിട്ടുണ്ട്.
പാലക്കാട് നിയമസഭാ മണ്ഡലത്തിൽ എ. തങ്കപ്പനെ മത്സരിപ്പിക്കണമെന്ന ആവശ്യം ജില്ലാ കോൺഗ്രസിലെ ഭൂരിഭാഗം നേതാക്കളും കേരളത്തിന്റെ ചുമതലയുള്ള ദീപദാസ് മുൻഷിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തങ്കപ്പനെതിരെ സൈബർ ആക്രമണവും പോസ്റ്റർ പ്രതിഷേധവും ആരംഭിച്ചത്.