നിയമസഭാ തെരഞ്ഞെടുപ്പ് : 8 സീറ്റുകൾ വേണമെന്ന് KSU | Assembly elections

അടുത്തയാഴ്ച കെഎസ്‌യു പ്രത്യേക യോഗം ചേരും
Assembly elections, KSU demands for 8 seats
Updated on

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ എട്ട് സീറ്റുകൾ ആവശ്യപ്പെടാൻ കെഎസ്‌യു സംസ്ഥാന നേതൃത്വം തീരുമാനിച്ചു. യൂത്ത് കോൺഗ്രസ് 16 സീറ്റുകൾ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വിദ്യാർത്ഥി സംഘടനയും വിഹിതം ചോദിക്കുന്നത്. വിഷയം ചർച്ച ചെയ്യാൻ അടുത്തയാഴ്ച തിരുവനന്തപുരത്ത് കെഎസ്‌യു പ്രത്യേക യോഗം ചേരും.(Assembly elections, KSU demands for 8 seats)

സംസ്ഥാന നേതൃത്വത്തിലെ പ്രമുഖരെ തന്നെ മത്സരരംഗത്തിറക്കാനാണ് കെഎസ്‌യു പദ്ധതി. അലോഷ്യസ് സേവ്യർ: പീരുമേട്, ആൻ സെബാസ്റ്റ്യൻ: ഇരിഞ്ഞാലക്കുട, യദു കൃഷ്ണ: കൊട്ടാരക്കര, മുഹമ്മദ് ഷമ്മാസ്: കണ്ണൂർ, അർജുൻ രാജേന്ദ്രൻ: ആറ്റിങ്ങൽ, വി.ടി. സൂരജ്: ബാലുശ്ശേരി എന്നിങ്ങനെയാണ് നില.

പേരാമ്പ്ര സീറ്റ് വിട്ടുനൽകണമെന്ന കോൺഗ്രസ് ആവശ്യം മുസ്ലീം ലീഗ് തള്ളി. മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനെ മത്സരിപ്പിക്കാനാണ് കോൺഗ്രസ് ഈ സീറ്റ് ആവശ്യപ്പെട്ടത്. എന്നാൽ സീറ്റ് വിട്ടുനൽകില്ലെന്ന നിലപാടിൽ ലീഗ് ഉറച്ചുനിൽക്കുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com