Times Kerala

കേരളത്തില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധരുടെ സംഘം  പറമ്പികുളം ഡാം സന്ദര്‍ശിക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍

 
379

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധരുടെ സംഘം  പറമ്പികുളം ഡാം സന്ദര്‍ശിക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. തമിഴ്നാടിന് ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തില്‍ കത്തയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 കേരളത്തിന്റെ ഉദ്യോഗസ്ഥരുടെ സംഘവും തമിഴ്നാട് ജലവിഭവ മന്ത്രി അടങ്ങുന്ന സംഘത്തോടൊപ്പം ചേരും. ഇവര്‍ ആവശ്യങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കും. തമിഴ്‌നാടിന് തുടര്‍ന്ന് കത്തയ്ക്കാനാണ് തീരുമാനം.   സെക്കന്‍ഡില്‍ 15200 ക്യൂസെക്സ് ആയി അണക്കെട്ടില്‍ നിന്ന് പുറംതള്ളുന്ന വെള്ളത്തിന്റെ അളവ്  കുറഞ്ഞിട്ടുണ്ട്. ഇത് അപകടരമല്ല. കെഎസ്ഇബിക്ക് വൈദ്യുതി ഉത്പാദനത്തിനുള്ള ജലം നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ ധനനഷ്ടം സംഭവിക്കും.  മണ്‍സൂണിനു മുന്‍പു തന്നെ കേരളത്തിലെ അണക്കെട്ടുകള്‍ സാങ്കേതിക വിദഗ്ധരുടെ സംഘം കൃത്യമായി പരിശോധിച്ച് ഉറപ്പു വരുത്തുന്നുണ്ട്. കേരളത്തിലെ ഡാമുകളുടെ ഷട്ടറുകളുടെ അവസ്ഥയില്‍ അതുകൊണ്ടുതന്നെ  ആശങ്കയുടെ ആവശ്യമില്ലെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.

Related Topics

Share this story