Times Kerala

 കോഴിക്കോട്ടെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പോക്‌സോ കേസിലെ ഇരകളായ രണ്ടുപെണ്‍കുട്ടികളെ കാണാതായി

 
 കോഴിക്കോട്ടെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പോക്‌സോ കേസിലെ ഇരകളായ രണ്ടുപെണ്‍കുട്ടികളെ കാണാതായി
 കോഴിക്കോട്: വെള്ളിമാടുകുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പോക്‌സോ കേസിലെ ഇരകളായ രണ്ട് പെണ്‍കുട്ടികളെ കാണാതായി.  കോഴിക്കോട് സ്വദേശികളായ പെണ്‍കുട്ടികളാണ് വ്യാഴാഴ്ച പുലര്‍ച്ചെ ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് ചാടി പോയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി.കഴിഞ്ഞ ജനുവരിയില്‍ ആറ് പെണ്‍കുട്ടികളെ ഇവിടെനിന്ന് കാണാതായിരുന്നു. റിപ്പബ്ലിക്ക് ദിനാഘോഷത്തിനിടെയാണ് ആറുപെണ്‍കുട്ടികളും ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് ചാടിപ്പോയത്. പിന്നീട് ഇവരില്‍ ഒരാളെ മൈസൂരുവില്‍നിന്നും മറ്റൊരാളെ ബെംഗളൂരുവില്‍നിന്നും നാലുപേരെ നിലമ്പൂരില്‍നിന്നുമാണ് പോലീസ് കണ്ടെത്തിയത്.  

Related Topics

Share this story