"ഹെൽപ്പിംഗ് ഹാൻഡ്‌സ്" പദ്ധതിയുടെ ഭാഗമായി തയ്യൽ മെഷീൻ സംഭാവന ചെയ്തു

  "ഹെൽപ്പിംഗ് ഹാൻഡ്‌സ്"  പദ്ധതിയുടെ ഭാഗമായി   തയ്യൽ മെഷീൻ  സംഭാവന ചെയ്തു
പാലക്കാട്: റോട്ടറി ക്ലബ്ബ് ഓഫ് പാലക്കാട് ഫോർട്ടും  പാലക്കാട് മേഴ്‌സി കോളേജും   സംയുക്തമായി  നടത്തി വരുന്ന  "ഹെൽപ്പിംഗ് ഹാൻഡ്‌സ്"  സാമൂഹ്യ സേവന പരിപാടികളുടെ  ഭാഗമായി  സൗമിനി ടി.ജി എന്ന യുവതിയുടെ കുടുംബത്തിന്  ജീവിത മാർഗം കണ്ടെത്തുന്നതിനായി തയ്യൽ മെഷീൻ  സംഭാവന ചെയ്തു .  മേഴ്‌സി കോളേജിൽ  വെച്ച് നടന്ന ചടങ്ങിൽ  നിയുക്ത  പ്രസിഡണ്ട്  മനോജ്  അധ്യക്ഷത വഹിച്ചു .  റോട്ടറി മുൻ ജി .ജി .ആർ  രവി നടരാജൻ  മുഖ്യാതിഥിയായി .  സിസ്റ്റർ നിർമൽ , കെ.ശിവദാസൻ  എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു  .  

Share this story