Times Kerala

 ചിത്രം റീലിസ് ചെയ്ത് കഴിഞ്ഞു. ഇനി തടയാൻ ആകില്ല; 'കുറുപ്പി'നെതിരായ ഹര്‍ജി തള്ളി സുപ്രീം കോടതി

 
 ചിത്രം റീലിസ് ചെയ്ത് കഴിഞ്ഞു. ഇനി തടയാൻ ആകില്ല; 'കുറുപ്പി'നെതിരായ ഹര്‍ജി തള്ളി സുപ്രീം കോടതി
 പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതം പ്രമേയമാക്കി നിർമ്മിച്ച ‘കുറുപ്പ്’ പ്രദർശിപ്പിക്കുന്നത്‌ തടയണമെന്ന്‌ ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. ചിത്രം റിലീസ് ആയതിനാൽ ഇനി പ്രദർശനം തടയാൻ ആകില്ലെന്ന് വ്യക്തമാക്കിയായിരുന്നു കോടതി ഹർജി തള്ളിയത്. കുറ്റവാളിയായ സുകുമാരക്കുറുപ്പിന്‍റെയും കുടുംബത്തിന്‍റെയും സ്വകാര്യത ലംഘിക്കുമെന്നാണ് ചിത്രം എന്നാണ് ഹര്‍ജിക്കാരന്‍റെ വാദം. എറണാകുളം സ്വദേശി സെബിൻ തോമസ് ആണ് ചിത്രത്തിന്റെ പ്രദര്ശനത്തിന് എതിരെ സുപ്രീം കോടതിയെ സമീപിച്ചത്. ജനുവരിയിൽ നൽകിയ ഹർജി ഇപ്പോഴാണ് കോടതിയുടെ പരിഗണനയിൽ വരുന്നത്. ചിത്രം ഇതിനോടകം റീലിസ് ചെയ്ത സ്ഥിതിക്ക് ഹർജിക്ക് പ്രസക്തി നഷ്ടമായെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന വിഷയം ഇപ്പോഴും പ്രസക്തമാണെന്ന് ഹർജിക്കാരന്റെ അഭിഭാഷക കോടതിയിൽ ചൂണ്ടിക്കാട്ടി. ഈ വാദം അംഗീകരിക്കാതെയാണ് കോടതി ഹർജി തള്ളിയത്.

Related Topics

Share this story