എട്ട് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിക്ക് അഞ്ചു വർഷം കഠിന തടവും പിഴയും

 എട്ട് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിക്ക് അഞ്ചു വർഷം കഠിന തടവും പിഴയും 
ഇടുക്കി: എട്ട് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിക്ക് അഞ്ചു വർഷം കഠിന തടവും 15000 രൂപ പിഴയും ശിക്ഷ വിധിച്ചു. പാമ്പാടുംപാറ പുതുക്കാട് കോളനി ഭാഗത്ത് ഹൗസ് നമ്പർ 222ൽ മനോജ് എന്ന 31-കാരനെയാണ്  കട്ടപ്പന അതിവേഗ പോക്‌സോ കോടതി ജഡ്ജി ഫിലിപ്പ് തോമസ് ശിക്ഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സുസ്മിത ജോൺ ഹാജരായി.

Share this story