പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോയി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ
Updated: Nov 25, 2022, 12:47 IST

കൊച്ചി: രണ്ട് പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോയി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു. ഏലൂര്‍ ഉദ്യോഗമണ്ഡല്‍ വള്ളോപ്പിള്ളി താഴെവീട്ടില്‍ കാളിമുത്തു മുരുകന്‍ എന്ന ഹരീഷ് (24), ഏലൂർ ഉദ്യോഗമണ്ഡല്‍ മരങ്ങാട്ട് വീട്ടില്‍ മഹീന്ദ്ര സുബ്രഹ്മണ്യന്‍ (26) എന്നിവരാണ് അറസ്റ്റിലായത്.
കളമശ്ശേരിയിലെ ഹോസ്റ്റലിന് സമീപത്തുനിന്നാണ് പെണ്‍കുട്ടിയെയും കൂട്ടുകാരിയെയും പ്രതികള്‍ കാറില്‍ കടത്തിക്കൊണ്ടുപോയത്. ഡെലിവറി ബോയ് ആയി ജോലി ചെയ്തിരുന്ന ഒന്നാം പ്രതി ഹരീഷിന് പെണ്‍കുട്ടികളുമായി അടുപ്പമുണ്ടായിരുന്നു.
ഹരീഷിന്‍റെ സുഹൃത്തായ രണ്ടാം പ്രതിയുടെ കാറിലാണ് പെണ്‍കുട്ടികളെ കടത്തിക്കൊണ്ട് പോയത്. പെണ്‍കുട്ടികള്‍ ബഹളം വെച്ചതിനെത്തുടര്‍ന്ന് പ്രതികള്‍ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടികളുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തു.
