ബിബിസിയുടെ വിവാദ ഡോക്യുമെന്‍ററി: യൂത്ത് കോൺഗ്രസും പ്രദർശിപ്പിക്കും
Tue, 24 Jan 2023

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസിയുടെ വിവാദ ഡോക്യുമെന്‍ററി യൂത്ത് കോൺഗ്രസും പ്രദർശിപ്പിക്കും. ഇടതു സംഘടനകളുടെ നീക്കത്തിന് പിന്നാലെയാണ് യൂത്ത് കോൺഗ്രസ് തീരുമാനമെടുത്തത്. ബിബിസി ഡോക്യുമെന്‍ററി കാമ്പസുകളിലുൾപ്പെടെ കേരളത്തിലുടനീളം പ്രദർശിപ്പിക്കുമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് കെ.എസ്. ശബരീനാഥൻ അറിയിച്ചു.