മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് മകന് അമ്മയെ തീ കൊളുത്തി
Sep 21, 2022, 11:21 IST

തൃശൂര്‍: മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് മകന് അമ്മയെ തീ കൊളുത്തി. സംഭവവുമായി ബന്ധപ്പെട്ട് ചമ്മണ്ണൂര്‍ സ്വദേശി മനോജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മനോജിന്റെ അമ്മ ശ്രീമതിയെ (75) ഗുരുതര പൊള്ളലോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നലെ രാത്രി എട്ടരയ്ക്ക് തൃശൂര്‍ ചമ്മണ്ണൂരിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യത്തിന് പണം ചോദിച്ചപ്പോള്‍ നല്കാന് തയാറാവത്തതിനെ തുടര്‍ന്ന് പ്രതി മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ ശ്രീമതിയെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പ്രതി മദ്യത്തിന് അടിമയാണെന്നും ദീര്‍ഘകാലമായി മാനസികാരോഗ്യത്തിന് ചികിത്സയിലാണെന്നും പോലീസ് അറിയിച്ചു.
