ഗ്രാമസഭകൾ പൂർത്തീകരിച്ച് എസ് എൻ പുരം പഞ്ചായത്ത്

gg


ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിൽ 14-ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 21 വാർഡുകളിലും  ഗ്രാമസഭകൾ പൂർത്തീകരിച്ചു.2022-23 വാർഷിക പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന 32 പദ്ധതികളിലേക്ക്‌ വ്യക്തിഗത ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനായുള്ള ഗ്രാമസഭകളാണ് പൂർത്തീകരിച്ചത്. ഗ്രാമസഭകളുടെ ഉദ്ഘാടനം പ്രസിഡന്റ് എം എസ് മോഹനൻ നിർവഹിച്ചു.
കാർഷിക മേഖലയ്ക്ക് 46 ലക്ഷം രൂപയും മൃഗസംരക്ഷണത്തിനായി 1,01,05,636 രൂപയും, പാർപ്പിടം, ദാരിദ്ര്യ ലഘൂകരണം എന്നീ മേഖലകൾക്കായി 2,80,76,413 രൂപയും പട്ടികജാതി ക്ഷേമത്തിനായി 45,91,950 രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്.

വിവിധ ഗ്രാമസഭകളിൽ വൈസ് പ്രസിഡൻ്റ് സി സി ജയ,വികസന കാര്യം ചെയർമാൻ കെ എ അയൂബ്, ക്ഷേമകാര്യം ചെയർമാൻ മിനി പ്രദീപ്, ആരോഗ്യ-വിദ്യഭ്യാസം ചെയർമാൻ പി എ നൗഷാദ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മിനി ഷാജി, വാർഡ് മെമ്പർമാർ, ഇംപ്ലിമെൻ്റിങ്ങ് ഓഫിസർമാർ തുടങ്ങിയവർ  പങ്കെടുത്തു.

Share this story