മോഷ്ടിച്ച ബൈക്കുകളിൽ ചുറ്റികറങ്ങി മാല പിടിച്ചു പറി; രണ്ടു പേർ അറസ്റ്റിൽ

 മോഷ്ടിച്ച ബൈക്കുകളിൽ ചുറ്റികറങ്ങി മാല പിടിച്ചു പറി; രണ്ടു പേർ അറസ്റ്റിൽ 
 തൃശൂർ: മോഷ്ടിച്ച ബൈക്കുകളിൽ ചുറ്റികറങ്ങി മാല പിടിച്ചു പറിക്കുന്ന സംഘത്തിലെ രണ്ടുപേർ ഷൊർണൂരിൽ അറസ്റ്റിൽ. പെരിന്തൽമണ്ണ സ്വദേശി മുബഷീർ ചങ്ങരംകുളം സ്വദേശി ശ്യാം പ്രകാശ് എന്നിവരാണ് പിടിയിലായത്. വിവിധ ജില്ലകളിലായി മാലയും ബൈക്കും  കവര്‍ന്നതിന് ഇരുവര്‍ക്കുമെതിരെ കേസുണ്ടെന്ന് പൊലീസ് അറിയിച്ചു. പട്രോളിങ്ങിനിടെ പരുത്തിപ്രയിൽ നിന്നാണ് ഇരുവരും പിടിയിലായത്. ഡിവൈഎസ്പി വി. സുരേഷ്, ഷൊർണൂർ പൊലീസ് ഇൻസ്പെക്ടർ പി.എം. ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

Share this story