Times Kerala

  പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; കേരളത്തിൽ നിന്ന് 11 ഉദ്യോഗസ്ഥർ 

 
police
 


ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു. 901 പോലീസ് ഉദ്യോഗസ്ഥര്‍ ആണ് മെഡലുകൾക്ക് അർഹരായത്. ധീരതയ്ക്കുള്ള പോലീസ് മെഡല് (പിഎംജി) 140 പേർക്കും വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ (പിപിഎം) 93 പേർക്കും സ്തുത്യർഹ സേവനത്തിനുള്ള പോലീസ് മെഡൽ (പിഎം) 668 പേർക്കും ലഭിച്ചു.
രാഷ്ട്രപതിയുടെ പോലീസ് മെഡലിന് കേരളത്തിൽ നിന്ന് ഒരാളാണ് അർഹനായത്. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് തൃശൂർ റേഞ്ചിലെ സൂപ്രണ്ടന്റ് അമോസ് മാമ്മനാണ് പുരസ്കാരം. പോലീസ് മെഡലിന് കേരളത്തിൽ നിന്ന് പത്ത് പേർ അർഹനായി. ധീരതയ്ക്കുള്ള പോലീസ് മെഡലിന് കേരളത്തിൽ നിന്ന് ആരും അർഹത നേടയിട്ടില്ല.ഏറ്റവും കൂടുതൽ ധീരതയ്ക്കുള്ള പുരസ്‌കാരങ്ങൾ ലഭിച്ചത് സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിനാണ് (സിആർപിഎഫ്). 48 സിആർപിഎഫ് ജവാന്മാരെയാണ് പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. മഹാരാഷ്ട്രയിൽ നിന്ന് 31, ജമ്മു കശ്മീരിൽ നിന്ന് 25, ജാർഖണ്ഡിൽ നിന്ന് 9, ഡൽഹിയിൽ നിന്ന് 7, ഛത്തീസ്ഗഡിൽ നിന്ന് 7, ബിഎസ്എഫ് ജവാന്മാർ എന്നിവർക്കാണ് ധീരതയ്ക്കുള്ള അവാർഡ്. ഗ്യാലൻട്രി പുരസ്കാരം ലഭിച്ചവരിൽ 80 പേർ നക്‌സലേറ്റ് ബാധിത പ്രദേശങ്ങളില്‍ നിന്നുള്ളവരും 45 പേർ ജമ്മു കശ്മീര്‍ മേഖലയില്‍ നിന്നുള്ളവരുമാണ്.

 

Related Topics

Share this story