പെരുമ്പടപ്പ് ബ്ലോക്ക് കേരളോത്സവത്തിനു തുടക്കം

 പെരുമ്പടപ്പ് ബ്ലോക്ക് കേരളോത്സവത്തിനു തുടക്കം
മലപ്പുറം: പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിനു തുടക്കമായി. പെരുമ്പടപ്പ് ബ്ലോക്ക് സ്‌പെഷ്യല്‍ സ്‌കൂളായ സ്‌പെക്ട്രം സ്‌കൂളിലെ വിദ്യാര്‍ത്ഥി സി.പി ജിതേഷിന്റെ തിമില വാദ്യത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. നവംബര്‍ 24 മുതല്‍ 27 വരെ മത്സരങ്ങള്‍ നടക്കും. കേരളോത്സവത്തിന്റെ ആദ്യ ദിനത്തില്‍ ഓഫ് സ്റ്റേജ് കലാമത്സരങ്ങളും അത്ലറ്റിക് ഇനങ്ങളും പഞ്ചഗുസ്തി മത്സരങ്ങളുമാണ് നടന്നത്.

Share this story