
എറണാകുളം: ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറും ഭാര്യ ഡോ. സുദേഷ് ധന്‍കറും രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് കേരളത്തിൽ എത്തും(Guruvayur temple). നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ന് ഉച്ചകഴിഞ്ഞ് 2.20 ന് പ്രത്യേക വിമാനത്തിലാണ് എത്തുന്നത്.
തുടർന്ന് 2.30 ഓടെ കൊച്ചിയിലേക്ക് യാത്ര തിരിക്കും. നാളെ രാവിലെ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തും. അതേസമയം ക്ഷേത്രത്തിൽ ഉപരാഷ്ട്രപതിയുടെ സന്ദർശനം പ്രമാണിച്ച് നിയന്ത്രണങ്ങൾ ഏർപെടുത്തിയിട്ടുണ്ട്.