Bharatamba controversy

ഭാരതാംബ വിവാദം: രജിസ്ട്രാറെ സസ്പെൻഡു ചെയ്ത സംഭവത്തിൽ അടിയന്തിര സിൻഡിക്കേറ്റ് യോഗം ഇന്ന് | Bharatamba controversy

വിസിക്ക് രജിസ്ട്രാറെ സസ്പെൻഡ് ചെയ്യാൻ അധികാരമില്ലെന്നും അതിനുള്ള അധികാരം സിൻഡിക്കേററ്റിനാണെന്നും ഇടതു സംഘടനകൾ വ്യക്തമാക്കി.
Published on

തിരുവനന്തപുരം: ഭാരതാംബ വിവാദത്തിൽ രജിസ്ട്രാറെ സസ്പെൻഡു ചെയ്ത സംഭവത്തിൽ കേരള സർവകലാശാലയുടെ അടിയന്തിര സിൻഡിക്കേറ്റ് യോഗം ഇന്ന് ചേരും(Bharatamba controversy). വിസി ഡോ. സിസാ തോമസാണ് ഇന്ന് തന്നെ സിൻഡിക്കേറ്റ് യോഗം വിളിക്കാൻ നടപടി സ്വീകരിച്ചത്. അതേസമയം രജിസ്ട്രാർ നീതി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു.

എന്നാൽ വൈസ് ചാൻസലറുടെ നടപടി സ്റ്റേ ചെയ്യാൻ ഹൈക്കോടതി തയ്യാറായില്ല. മാത്രമല്ല; വിസിക്ക് രജിസ്ട്രാറെ സസ്പെൻഡ് ചെയ്യാൻ അധികാരമില്ലെന്നും അതിനുള്ള അധികാരം സിൻഡിക്കേററ്റിനാണെന്നും ഇടതു സംഘടനകൾ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് അടിയന്തിര സിൻഡിക്കേറ്റ് വിളിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

Times Kerala
timeskerala.com