കോഴിക്കോട്: നിപ ബാധിച്ച പാലക്കാട് സ്വദേശിയുടെ ആരോഗ്യനില അതീവ ഗുരുതരം(Nipah). നിലവഷളായതിനെ തുടർന്ന് ഇന്നലെ രാത്രി തന്നെ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യുവതി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അസുഖം മൂർച്ഛിച്ചത്. നിലവിൽ യുവതി നിപ വാർഡിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ തുടരുകയാണ്. അതേസമയം യുവതിക്ക് രോഗം പിടിപെട്ടതിന്റെ ഉറവിടം എവിടെ നിന്നാണെന്ന് ഇതുവരെയും കണ്ടെത്താനായില്ല.