പത്തിയൂർ ജി. എസ്.കെ.വി.എൽ. പി. സ്കൂളിലെ ശതാബ്ദി സ്മാരക മന്ദിരം മന്ത്രി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും

sivan
 

ആലപ്പുഴ: പത്തിയൂർ ഗവൺമെന്‍റ് എസ്.കെ.വി.എൽ. പി സ്കൂളില്‍ (തൂണേത്ത് സ്കൂൾ) സ്കൂളിൽ എം.എൽ. എ ഫണ്ടില്‍നിന്നും 50 ലക്ഷം രൂപ വിനിയോഗിച്ചു നിർമിച്ച ശതാബ്ദി സ്മാരക കെട്ടിടത്തിന്‍റെ ഉദ്ഘാടനം 2022 ജൂൺ 24ന് 11:30ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവ്വഹിക്കും.ചടങ്ങിൽ അഡ്വ. യു.പ്രതിഭ എം.എൽ.എ അധ്യക്ഷത വഹിക്കും. അഡ്വ. എ.എം ആരിഫ് എം. പി മുഖ്യാതിഥിയാകും. എൽ. എസ്. ജി. ഡി. എക്സിക്യൂട്ടീവ് എൻജിനീയർ കെ.ബിജു റിപ്പോർട്ട് അവതരിപ്പിക്കും . മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അംബുജാക്ഷി ടീച്ചർ, പത്തിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൽ ഉഷ , വൈസ് പ്രസിഡൻ്റ് മനു ചെല്ലപ്പൻ , ജില്ലാ പഞ്ചായത്തംഗം കെ.ജി. സന്തോഷ്, മറ്റ് ജനപ്രതിനിധികൾ , വിദ്യാഭ്യാസ ഉപഡയറക്ടർ എം. പി.ഓമന, ഡി.ഇ.ഒ സുജാത പി , എ. ഇ. ഒ. സിന്ധു എ , ഹെഡ് മിസ്ട്രസ് ഇൻ ചാർജ് എൽ .ബിന്ദു, പഞ്ചായത്ത് സെക്രട്ടറി ഗീവർഗീസ് എന്നിവർ സംസാരിക്കും.

Share this story