

കൊച്ചി: ടാറ്റാ ഗ്രൂപ്പിൽ നിന്നുള്ള ഇന്ത്യയിലെ മുൻനിര ഇലക്ട്രോണിക്‌സ് റീട്ടെയിലറായ ക്രോമ 'ക്രോമാസ്റ്റിക് ഡിസംബർ ഓഫറുകള്‍' പ്രഖ്യാപിച്ചു. പുതുവർഷത്തിലേക്ക് കടക്കുന്നതിന് മുമ്പ് തങ്ങളുടെ ജീവിതശൈലി നവീകരിക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് വേണ്ടിയാണ് ഈ വർഷാവസാന ഷോപ്പിംഗ് അവസരം രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.
ജനുവരി 4 വരെ നടക്കുന്ന ഈ സെയിലിൽ ഇലക്ട്രോണിക്സിലും ഗൃഹോപകരണങ്ങളിലും ഈ വർഷത്തെ ഏറ്റവും മികച്ച ഓഫറുകളാണ് ക്രോമ സ്റ്റോറുകളിൽ ലഭ്യമാക്കുന്നത്.
സ്‍മാർട്ട്ഫോണ്‍ വിഭാഗത്തിൽ 40,990 രൂപ മുതൽ ഐഫോൺ 16, 36,490 രൂപ മുതൽ ഐഫോൺ 15 എന്നിവ ലഭിക്കും. ഈ ഫോണുകള്‍ യഥാക്രമം 1833, 1604 രൂപ എന്നിങ്ങനെ പ്രതിമാസ തവണയിലും ലഭിക്കും. 69,999 രൂപ മുതൽ സാംസങ് എസ്25 വില ആരംഭിക്കുന്നു. 3,361 രൂപ പ്രതിമാസ തവണയിലും ലഭിക്കും.
ലാപ്ടോപ്പുകളുടെ വിഭാഗത്തിൽ 55,911 രൂപ മുതൽ മാക്ബുക്ക് എയർ എം4 വില ആരംഭിക്കുന്നു. 2,746 രൂപ പ്രതിമാസ തവണയിലും ലഭിക്കും. 47,710 രൂപയാണ് നെക്സ്റ്റ് ജെൻ എഐ പിസി വില. പ്രതിമാസ തവണ 2,071 രൂപ.
29,350 രൂപ മുതൽ എൽജി ഫ്രണ്ട് ലോഡ് 7 കിലോ വാഷിംഗ് മെഷീൻ വില ആരംഭിക്കുന്നു. വോൾട്ടാസ് 1.5 ടൺ 3 സ്റ്റാർ ഇൻവെർട്ടർ എസി വില 29,019 രൂപയാണ്. രണ്ട് ഉത്പന്നങ്ങളും പ്രതിമാസ തവണയിലും വാങ്ങാനാകും. കാഷ്ബാക്ക് ആനുകൂല്യങ്ങള്‍, പങ്കാളിത്ത ബാങ്കുകള്‍ നല്കുന്ന ഇളവുകള്‍, പഴയ ഉത്പന്നത്തിന്‍റെ എക്സ്ചേഞ്ച് മൂല്യം തുടങ്ങിയവയുടെ അടിസ്ഥാനത്തിലായിരിക്കും ആനുകൂല്യങ്ങള്‍.
ക്രോമാസ്റ്റിക് ഡിസംബർ സെയിലിലൂടെ, ഈ വർഷം അവസാനിക്കുന്നതിനുമുമ്പ് ഉപഭോക്താക്കൾക്ക് മൂല്യാധിഷ്ഠിതമായി ഉൽപ്പന്നങ്ങൾ വാങ്ങാൻ കഴിയുന്ന മികച്ച വിലക്കുറവുകളും, ബാങ്ക് ഓഫറുകളും, ഇഎംഐ ആനുകൂല്യങ്ങളും ക്രോമ ഒരുക്കിയിട്ടുണ്ട്. ക്രോമാസ്റ്റിക് ഡിസംബർ ഓഫരുകള്‍ എല്ലാ ക്രോമ സ്റ്റോറുകളിലും ലഭ്യമാണ്.