കോഴിക്കോട് ജില്ലാ പഞ്ചായത്തിൻ്റെ പുതിയ പ്രസിഡൻ്റ് ആയി മില്ലി മോഹനെ തിരഞ്ഞെടുത്തു | UDF

യു ഡി എഫ് ചരിത്ര വിജയമാണ് നേടിയത്
കോഴിക്കോട് ജില്ലാ പഞ്ചായത്തിൻ്റെ പുതിയ പ്രസിഡൻ്റ് ആയി മില്ലി മോഹനെ തിരഞ്ഞെടുത്തു | UDF
Updated on

കോഴിക്കോട്: കോടഞ്ചേരി ഡിവിഷനിൽ നിന്നുള്ള മില്ലി മോഹൻ കൊട്ടാരത്തിലിനെ കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി നിശ്ചയിച്ചു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിയും നാദാപുരം ഡിവിഷൻ അംഗവുമായ കെ.കെ. നവാസിനെയാണ് പരിഗണിക്കുന്നത്.(Milli Mohan elected as new president of Kozhikode District Panchayat, UDF makes history)

ജില്ലാ പഞ്ചായത്ത് രൂപീകൃതമായ ശേഷം ഇതാദ്യമായാണ് യു.ഡി.എഫ് ഭരണത്തിലേറുന്നത്. എൽ.ഡി.എഫിന്റെ 30 വർഷത്തെ ഭരണത്തുടർച്ചയ്ക്കാണ് ഇതോടെ അന്ത്യമായത്. പ്രസിഡന്റായി നിശ്ചയിക്കപ്പെട്ട മില്ലി മോഹൻ കോടഞ്ചേരിയിൽ നിന്ന് 6,822 വോട്ടുകൾക്കാണ് വിജയിച്ചത്. അതേസമയം, കെ.കെ. നവാസ് നാദാപുരത്ത് നിന്ന് നേടിയത് ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഭൂരിപക്ഷമായ 16,615 വോട്ടുകളാണ്.

യു.ഡി.എഫിലെ ധാരണപ്രകാരം വൈസ് പ്രസിഡന്റ് സ്ഥാനം മുസ്ലിം ലീഗിന് നൽകുകയായിരുന്നു. വ്യാഴാഴ്ച ചേരുന്ന യോഗത്തിൽ ഇവരുടെ കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും28 അംഗങ്ങളുള്ള ജില്ലാ പഞ്ചായത്തിൽ ഇത്തവണത്തെ സീറ്റ് നില യു.ഡി.എഫ്: 15 സീറ്റുകൾ, എൽ.ഡി.എഫ്: 13 സീറ്റുകൾ എന്നിങ്ങനെയാണ്.

Related Stories

No stories found.
Times Kerala
timeskerala.com