'ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കരുത്': IG ശബരിമല ഭണ്ഡാരത്തിൽ കയറിയ സംഭവത്തിൽ കടുത്ത താക്കീതുമായി ഹൈക്കോടതി ദേവസ്വം ബെഞ്ച് | Sabarimala

തീർത്ഥാടനത്തിന് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി
High Court Devaswom Bench issues stern warning over IG entering Sabarimala Devaswom treasury
Updated on

കൊച്ചി: ശബരിമല സന്നിധാനത്തെ ദേവസ്വം ഭണ്ഡാരത്തിനുള്ളിൽ ഐ ജി പ്രവേശിച്ച സംഭവത്തിൽ ഹൈക്കോടതി ദേവസ്വം ബെഞ്ച് കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഭണ്ഡാരത്തിനുള്ളിലേക്ക് മറ്റാർക്കും പ്രവേശനമില്ലെന്ന് വ്യക്തമാക്കിയ കോടതി, ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കരുതെന്ന് കർശന നിർദ്ദേശം നൽകി.(High Court Devaswom Bench issues stern warning over IG entering Sabarimala Devaswom treasury)

ഡിസംബർ 11-ന് രാവിലെ 9 മണിയോടെയാണ് ശബരിമല പോലീസ് ജോയിന്റ് കോർഡിനേറ്റർ ഐ.ജി ശ്യാം സുന്ദറും സംഘവും ഭണ്ഡാര മുറിയിൽ പ്രവേശിച്ചത്. യൂണിഫോമിലും സിവിൽ ഡ്രസ്സിലുമുള്ള ഉദ്യോഗസ്ഥർ മുൻകൂർ അനുമതിയില്ലാതെയാണ് എത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.

ശബരിമല സ്പെഷ്യൽ കമ്മീഷണർ ആർ. ജയകൃഷ്ണൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി ഇടപെടൽ. ഭണ്ഡാരം സ്പെഷ്യൽ ഓഫീസറാണ് ഈ വിഷയം ഗൗരവകരമാണെന്ന് ചൂണ്ടിക്കാട്ടി റിപ്പോർട്ട് നൽകിയത്. സുരക്ഷാ ഉദ്യോഗസ്ഥരായാലും നിശ്ചിത ആചാരങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും ഭണ്ഡാരം പോലുള്ള സുരക്ഷിത ഇടങ്ങളിൽ ഇത്തരം ഇടപെടലുകൾ പാടില്ലെന്നും കോടതി ഓർമ്മിപ്പിച്ചു.

തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി വെർച്വൽ ക്യൂ സംബന്ധിച്ചും കോടതി ചില നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. മുൻകൂട്ടി വെർച്വൽ ക്യൂ ബുക്ക് ചെയ്ത തീർത്ഥാടകരെ മാത്രമേ പുല്ലുമേട് വഴി കടത്തിവിടാവൂ. എരുമേലിയിൽ നിന്ന് കാനന പാത വഴി വരുന്ന തീർത്ഥാടകർക്കും വെർച്വൽ ക്യൂ ബുക്കിംഗ് നിർബന്ധമാണ്.

Related Stories

No stories found.
Times Kerala
timeskerala.com