

കൊച്ചി: സമ്പന്നരായ ഉപഭോക്താക്കൾക്കായി പ്രത്യേകമായി രൂപകൽപന ചെയ്ത ഐവറി ബാങ്കിങ് പ്രോഗ്രാമിന് ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് തുടക്കം കുറിച്ചു. വ്യക്തിഗത സേവനങ്ങൾ, വർധിപ്പിച്ച ഇടപാട് പരിധികൾ, ആഗോള തലത്തിലെ സേവനങ്ങൾ, സുപ്രധാന ബാങ്ക് ഇടപാടുകൾക്കും സേവനങ്ങൾക്കും സീറോ ഫീസ് ബാങ്കിങ് തുടങ്ങിയവയെല്ലാം ഇതിലൂടെ ലഭ്യമാക്കും.
ഏഷ്യാ, പസഫിക് മേഖലയിലെ 350-ൽ പരം പ്രീമിയം മാരിയറ്റ് ഹോട്ടലുകളിൽ ഭക്ഷണത്തിനും താമസത്തിനുമുള്ള ആനുകൂല്യങ്ങൾ, ആഗോള തലത്തിൽ അംഗീകരിക്കപ്പെടുന്നതും ഉയർന്ന ഇടപാടു പരിധികളുള്ളതുമായ എയർപോർട്ട് ലോഞ്ച് സൗകര്യമുള്ള മെറ്റൽ ഡെബിറ്റ് കാർഡ് തുടങ്ങിയവയെല്ലാം ഇതിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. ഒടിടി സബ്സ്ക്രിപ്ഷൻ, ത്രൈമാസ ബുക്ക് മൈ ഷോ വൗച്ചറുകൾ, അധിക റിവാർഡ് പോയിന്റുകൾ തുടങ്ങിയവയെല്ലാം മറ്റ് നേട്ടങ്ങളിൽ ചിലതാണ്.
സമ്പന്നവിഭാഗത്തിൽപ്പെട്ട പലർക്കും ഗുണമേന്മയുള്ള സേവനങ്ങളുടെ കാര്യത്തിൽ പരിധികൾ അനുഭവപ്പെടുന്നതായി ഇതേക്കുറിച്ചു സംസാരിക്കവെ ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് റീട്ടെയിൽ ലയബലറ്റീസ് വിഭാഗം മേധാവി ഹിതേന്ദ്ര ഝാ ചൂണ്ടിക്കാട്ടി. ഈ വെല്ലുവിളികൾ മറികടക്കുന്ന സേവനങ്ങളാണ് ഐവറി ലഭ്യമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.