പാസ് വേഡ് 2022-23 ദ്വിദിന വ്യക്തിത്വ വികസന കരിയര്‍ ഗൈഡന്‍സ് ഫ്‌ളവറിങ്ങ് ക്യാമ്പ്

 പാസ് വേഡ് 2022-23 ദ്വിദിന വ്യക്തിത്വ വികസന  കരിയര്‍ ഗൈഡന്‍സ് ഫ്‌ളവറിങ്ങ് ക്യാമ്പ്
 കേരള സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്ന് ഏകദിന ക്യാമ്പില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി ദ്വിദിന വ്യക്തിത്വ വികസന കരിയര്‍ ഗൈഡന്‍ ക്യാമ്പ് ആരംഭിച്ചു. എറണാകുളം ആശിര്‍ഭവനില്‍  ജില്ലാ അഡിഷണല്‍ മജിസ്‌ട്രേറ്റ് എസ്.ഷാജഹാന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.  
 ന്യൂനപക്ഷ യുവജനതക്കായുള്ള ആലുവ പരിശീലന കേന്ദ്രം പ്രിന്‍സിപ്പല്‍ ഡോ. കെ.കെ സുലൈഖ അധ്യക്ഷത വഹിച്ചു.
ന്യൂനപക്ഷ യുവജനതക്കായുള്ള മട്ടാഞ്ചേരി പരിശീലന കേന്ദ്രം പ്രിന്‍സിപ്പല്‍ ഡോ. വി.എന്‍ ഹസീന, ആലുവ പരിശിലനകേന്ദ്രം മുന്‍ പ്രിന്‍സിപ്പല്‍ ഡോ.ടി.പി ജമീല, സിസ്റ്റര്‍ അലക്‌സാന്‍ഡ്രിയ , അഡ്വ. കുഞ്ഞുമോന്‍, ഡോ. ഹൈദര്‍ ഇക്ക്ബാല്‍, ടി.എ അബ്ദുല്‍ സമദ് എന്നിവര്‍ സംസാരിച്ചു. 
 ആറ് സെഷനുകളിലായി വിദഗ്ധരായ ഫാക്വല്‍റ്റികള്‍ ക്ലാസ് നയിക്കും. വിദഗ്ധരോടൊപ്പം എന്ന സെഷനില്‍ ജില്ലാ കളക്ടര്‍ ഡോ.രേണു രാജ്, സിബിഐ, എന്‍ഐഎ സ്‌പെഷ്യല്‍ ജഡ്ജ് അനില്‍ കെ ഭാസ്‌കര്‍, ഡോ. കെ.എസ് അനസ്, ലെഫ്റ്റനന്റ് ഡോ.അജ്മല്‍, നടി ഗായത്രി വര്‍ഷ എന്നിവരോട് വിദ്യാര്‍ത്ഥികള്‍ സംവദിക്കും. ജനുവരി 26 വൈകിട്ട് 5ന് സര്‍ട്ടിഫിക്കറ്റ് വിതരണത്തോടെ ക്യാമ്പ് സമാപിക്കും.

Share this story