പി.എഫ് നിങ്ങള്‍ക്കരികില്‍; ബോധവത്ക്കരണ ക്യാമ്പ് 27 ന്

 പി.എഫ് നിങ്ങള്‍ക്കരികില്‍; ബോധവത്ക്കരണ ക്യാമ്പ് 27 ന്
പാലക്കാട്: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ.പി.എഫ്.ഒ) 'നിധി ആപ്‌കെ നികട്'(പി.എഫ് നിങ്ങള്‍ക്കരികില്‍) എന്ന പേരില്‍ വിവരങ്ങള്‍ കൈമാറുന്നതിനും പരാതി പരിഹാരത്തിനുമായി ജനുവരി 27 ന് രാവിലെ ഒന്‍പതിന് സുല്‍ത്താന്‍പേട്ട കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളില്‍ ജില്ലാതല ബോധവത്ക്കരണ ക്യാമ്പും സമ്പര്‍ക്ക പരിപാടിയും സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താത്പര്യമുള്ള പി.എഫ് അംഗങ്ങള്‍, തൊഴിലുടമകള്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്ക് https://epfokkdnan.wixsite.com/epfokkdnan ലോ ro.kozhikode@epfindia.gov.in ലോ രജിസ്റ്റര്‍ ചെയ്യണമെന്ന് റീജിയണല്‍ പ്രൊവിഡന്റ് ഫണ്ട് കമ്മിഷണര്‍ അറിയിച്ചു. ഫോണ്‍: 0495 2367568.

Share this story