കളമശേരിയില്‍ പഴകിയ ഇറച്ചി പിടിച്ച സംഭവം; ഒരാള്‍ കൂടി അറസ്റ്റില്‍
Tue, 24 Jan 2023

കൊച്ചി: കളമശേരിയില്‍ 500 കിലോ പഴകിയ കോഴിയിറച്ചി പിടിച്ചെടുത്ത സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മുഖ്യപ്രതി ജുനൈസിന്റെ സഹായി നിസാബാണ് പിടിയിലായത്. നേരത്തെ അറസ്റ്റിലായ ജുനൈസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്ത്. ജുനൈസിനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. നരഹത്യാശ്രമം ഉള്‍പ്പെടെയുള്ള ഗുരുതര വകുപ്പുകള്‍ ചേര്‍ത്താണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കാലാവധി കഴിഞ്ഞ മാംസം ട്രെയിന്‍ വഴി കേരളത്തില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഈ ഇറച്ചി റെഡി ടു കുക്ക് രൂപത്തിലാക്കി ഹോട്ടലുകളിലേക്ക് കൈമാറുന്നതിനാല്‍ ഇറച്ചിയുടെ കാലപ്പഴക്കം തിരിച്ചറിയാനാകില്ല. അങ്കമാലി, കാക്കനാട്, കളമശേരി എന്നീ ഭാഗങ്ങളിലുള്ള അമ്പതിലധികം ഹോട്ടലുകളിലേക്കാണ് പഴകിയ ഇറച്ചി ഇവര്‍ കൈമാറിയത്. ഹൈദരാബാദിലുള്ള കോഴിയിറച്ചി വില്‍പ്പനക്കാരില്‍ നിന്നാണ് ഹോട്ടലുകളിലേക്ക് വിതരണം ചെയ്യാന്‍ ഇറച്ചി വാങ്ങിയിരുന്നതെന്നാണ് വിവരം.