

തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ പരാമർശം നാടിന്റെ സൗഹൃദാന്തരീക്ഷം തകർക്കുന്നതാണെന്ന് സമസ്ത. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് മതധ്രുവീകരണത്തിന് കേരളത്തിൽ ബോധപൂർവ്വമായ ശ്രമം നടക്കുന്നുവെന്ന് സംസ്ഥ നേതാവ് ആരോപിച്ചു. (Even the Sangh Parivar is embarrassed, Samastha against Minister Saji Cherian)
വെള്ളാപ്പള്ളി നടേശൻ തുടങ്ങിയ ഈ നീക്കം എ.കെ. ബാലനിലൂടെ ഇപ്പോൾ സജി ചെറിയാനിൽ എത്തിയിരിക്കുകയാണ്. വോട്ട് ബാങ്ക് ലക്ഷ്യം വെച്ച് സമുദായങ്ങളെ വേർതിരിക്കുന്നത് സംഘപരിവാറിനെ പോലും നാണിപ്പിക്കുന്ന തരത്തിലാണ്. ഉത്തരേന്ത്യയിൽ മാത്രം കണ്ടുവരുന്ന ഇത്തരം രാഷ്ട്രീയ രീതികൾ കേരളത്തിലേക്ക് പകർത്തി വോട്ട് നേടാനാണ് മന്ത്രിയുടെ ശ്രമം.
സജി ചെറിയാൻ നടത്തിയത് പാർട്ടിയുടെ ഔദ്യോഗിക നിലപാടാണോ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കണമെന്നും സത്താർ പന്തല്ലൂർ ആവശ്യപ്പെട്ടു.