Times Kerala

ദേശീയ സമ്മതിദായക ദിനം ജില്ലയിൽ വിപുലമായി ആഘോഷിച്ചു

 
496

ദേശീയ സമ്മതിദായക ദിനം 2023 വിപുലമായ പരിപാടികളോടെ ജില്ലയിൽ  ആഘോഷിച്ചു. ജില്ലയിലെ മികച്ച ബൂത്ത് ലെവൽ ഓഫീസർ, മികച്ച ഇലക്ടറൽ ലിറ്ററസി ക്ലബ്ബ്, പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ യജ്ഞം - 2023 മികച്ച പ്രകടനം കാഴ്ച വച്ച ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസുകൾ എന്നിവയെ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ കലക്ടർ ഹരിത വി കുമാർ ആദരിച്ചു.
മികച്ച ബൂത്ത് ലെവൽ ഓഫീസർ സെന്റ് ആന്റണീസ് എച്ച് എസ് പഴുവിൽ ബൂത്ത് നമ്പർ 84 ബിഎൽഒ  പി ജലജ , മികച്ച ഇലക്ട്രറൽ ലിറ്ററസി ക്ലബ്ബായ ചാലക്കുടി സേക്രട്ട് ഹാർട്ട് കോളേജ്,  ആധാർ - വോട്ടർ ഐഡി ബന്ധിപ്പിക്കൽ പ്രവർത്തനത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച തലപ്പിള്ളി, ചാവക്കാട്, തൃശൂർ, മുകുന്ദപുരം, ചാലക്കുടി, കൊടുങ്ങലൂർ താലൂക്ക്  ഇലക്ഷൻ വിഭാഗങ്ങൾ എന്നിവയെ  ആദരിച്ചു.

ജില്ലാ ഇലക്ഷൻ വിഭാഗം സംഘടിപ്പിച്ച "വോട്ടാറാകു സമ്മാനം നേടു" മത്സര വിജയി  തൃശൂർ സെന്റ് മേരീസ് കോളേജ് വിദ്യാർത്ഥിനി ബ്ലസിറ്റിന്  വോട്ടർ ഐഡി  കൈമാറി വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർത്ത വോട്ടർമാർക്ക് വോട്ടർ ഐഡി വിതരണം ചെയ്യുന്നതിന് തുടക്കം കുറിച്ചു.ജില്ലാ പ്ലാനിംഗ് ഹാളിൽ നടന്ന ജില്ലാതല ആഘോഷ പരിപാടിയിൽ ഫൈൻ ആർട്സ് കോളേജിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ സമ്മതിദായക വോട്ടർ ബോധവൽക്കരണഷോർട്ട് ഫിലിം മത്സരത്തിൽ  സംസ്ഥാന തലത്തിൽ പ്രോത്സാഹന സമ്മാനം ലഭിച്ച ഷോർട്ട് ഫിലിം പ്രദർശിപ്പിച്ചു.

ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും  ദേശീയ സമ്മതിദായക ദിന പ്രതിജ്ഞ ചൊല്ലി. ജില്ലാ ഇലക്ഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ എം സി ജ്യോതി അധ്യക്ഷയായി. ഹുസൂർ ശിരസ്തദാർ പ്രാൺ സിംഗ്,  തൃശൂർ ഭൂരേഖ തഹസിൽദാർ സന്ദീപ്, തഹസിൽദാർമാരായ ശാന്തകുമാരി, രേഖ, ഇലക്ഷൻ വിഭാഗം ജീവനക്കാർ, ബിഎൽഒമാർ തുടങ്ങിയവർ പങ്കെടുത്തു.

Related Topics

Share this story