Times Kerala

 മൂപ്പൈനാട് എ.ബി.സി.ഡി ക്യാമ്പ്; 979 പേര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമായി

 
 മൂപ്പൈനാട് എ.ബി.സി.ഡി ക്യാമ്പ്; 979 പേര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമായി
വായനാടിൽ: മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്ന അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ ക്യാമ്പ് സമാപിച്ചു.
മൂപ്പൈനാട് പഞ്ചായത്ത് വടുവഞ്ചാൽ വളവ് പാരിഷ് ഹാളിൽ രണ്ട് ദിവസങ്ങളിലായി നടന്ന ക്യാമ്പില്‍ 979 പേര്‍ക്ക് ആധികാരിക രേഖകള്‍ നല്‍കി.സമാപന സമ്മേളനം ജില്ല കളക്ടർ എ. ഗീത ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കളക്ടർ കെ. ദേവകി പദ്ധതി അവലോകനം ചെയ്തു. സബ് കളക്ടർ ആർ. ശ്രീലക്ഷ്മി പുരസ്കാര വിതരണം നടത്തി.495 ആധാര്‍ കാര്‍ഡുകള്‍, 268 റേഷന്‍ കാര്‍ഡുകള്‍, 496 ഇലക്ഷന്‍ ഐഡി കാര്‍ഡുകള്‍, 175 ബാങ്ക് അക്കൗണ്ട്, 12 ആരോഗ്യ ഇന്‍ഷുറന്‍സ്, 178 ഡിജിലോക്കർ എന്നിവയ്ക്ക് പുറമെ മറ്റ് രേഖകള്‍ ഉൾപ്പെടെ 2191 സേവനങ്ങൾ ക്യാമ്പിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കി.ജില്ലാ ഭരണകൂടം, ജില്ലാ ഐ.ടി മിഷന്‍, സിവിൽ സപ്ലൈസ് വകുപ്പ്, അക്ഷയ ജില്ലാ പ്രോജക്റ്റ് ഓഫീസ്, മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത്, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ബാങ്കുകളുടേയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, ജനന സര്‍ട്ടിഫിക്കറ്റ്, നഷ്ടപ്പെട്ട ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുന്നത് തുടങ്ങിയ രേഖകളാണ് ക്യാമ്പിലെ സേവന കൗണ്ടറുകളിലൂടെ ലഭ്യമാക്കിയത്. അക്ഷയയുടെ 30 കൗണ്ടറുകള്‍ ഇതിനായി ഒരുക്കിയിരുന്നു.

Related Topics

Share this story