കുടുംബശ്രീ ഫുഡ് കോര്‍ട്ടില്‍ മന്ത്രിയുടെ വക ദോശ

179

കുടുംബശ്രീ ഫുഡ്‌കോര്‍ട്ടില്‍ ആഹാരം കഴിക്കാനെത്തിയവര്‍ ആദ്യം സംശയിച്ചു; പിന്നെ കൗതുകമായി. ദോശ ചുടുന്നത് ആരോഗ്യമന്ത്രി വീണജോര്‍ജ്ജ്. അതോടെ ഫുഡ്‌സ്‌റ്റോളിലേക്കായി മേള കാണാനെത്തിയവരുടെ ഒഴുക്ക്.

പ്രദര്‍ശന മേളയുടെ ഭാഗമായി ഒരുക്കിയ സ്റ്റാളുകള്‍ സന്ദര്‍ശിച്ച് വിലയിരുത്തുകയായിരുന്ന മന്ത്രി കുടുംബശ്രീയുടെ ഫുഡ് കോര്‍ട്ടിലെത്തിയപ്പോഴാണ് ദോശ ചുടാന്‍ തയ്യാറായത്. മന്ത്രി ദോശ ഉണ്ടാക്കാന്‍ എത്തിയതോടെ കുടുംബശ്രീപ്രവര്‍ത്തരും ആവേശത്തിലായി. മേള നഗരിയില്‍ ഇന്നലെ നിറഞ്ഞുനിന്നതും ആരോഗ്യമന്ത്രിതന്നെ. മന്ത്രിയോടൊപ്പം വിവിധ സ്‌റ്റോളുകള്‍ക്കു മുന്നില്‍നിന്നും സെല്‍ഫിയെടുക്കാനും തിരക്ക് ഏറെയായിരുന്നു. അഡ്വ.പ്രമോദ് നാരായൺ എം എൽ എ,ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്.അയ്യർ എന്നിവരും ഒപ്പം ഉണ്ടായിരുന്നു.

Share this story