കേരളത്തിൽ ഈ വർഷം മിന്നൽ പ്രളയം; മേഘവിസ്ഫോടനം ഉണ്ടായേക്കാമെന്നും കാലാവസ്ഥാ പഠനം

കേരളത്തിൽ ഈ വർഷം മിന്നൽ പ്രളയം; മേഘവിസ്ഫോടനം ഉണ്ടായേക്കാമെന്നും കാലാവസ്ഥാ പഠനം
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം മിന്നൽ പ്രളയത്തിന് ഇടയാക്കുന്ന മേഘവിസ്ഫോടനം ഉണ്ടായേക്കാമെന്ന് കാലാവസ്ഥ  പഠന റിപ്പോർട്ട്. കൊച്ചി കുസാറ്റിലെ ശാസ്ത്ര സംഘത്തിന്‍റെ കണ്ടെത്തൽ നേച്ചർ മാഗസിനിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അപ്രതീക്ഷിതമായുണ്ടാകുന്ന മേഘ വിസ്ഫോടനം മിന്നൽ പ്രളയം സൃഷ്ടിക്കുമെന്നാണ് പഠന റിപ്പോർട്ടിൽ പറയുന്നത്. അറബിക്കടലിന്‍റെ അടിത്തട്ട് അസാധാരണമാംവിധം ചൂട് പിടിക്കുന്നതടക്കമുള്ള കാരണങ്ങളാണ് കാലാവസ്ഥ മാറ്റത്തിന് പിന്നിൽ. വിദേശ സർവകലാശാലകളിലെ അധ്യാപരകടക്കം സഹകരിച്ചാണ് പഠന റിപ്പോ‍ർട്ട് തയ്യാറാക്കിയത്. കുസാറ്റ് കാലവസ്ഥ കേന്ദ്രം ഡയറക്ടർ ഡോ.അഭിലാഷിന്റെ നേതൃത്വത്തിലായിരുന്നു പഠനം.

Share this story