എൽ ഡി എഫ് നടപടി വെറും പാപ്പരത്തം ;വി വി രാജേഷ്

എൽ ഡി എഫ് നടപടി വെറും പാപ്പരത്തം ;വി വി രാജേഷ്
 തിരുവനന്തപുരം:കോർപറേഷനിലെ  അഴിമതി വിരുദ്ധ സമരങ്ങൾക്കെതിരെ ഹൈക്കോടതിയെ സമീപിച്ച എൽ.ഡി.എഫ് നടപടി രാഷ്ട്രീയ പാപ്പരത്തമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി .രാജേഷ്. ഭരണകൂടങ്ങൾ അഴിമതിക്കൂടാരമാകുമ്പോൾ ശക്തമായ സമരങ്ങളുണ്ടാകും.അതിനെ രാഷ്ട്രീയമായും ഭരണപരമായും കൈകാര്യം ചെയ്യുന്നതിന് പകരം കോടതിയുത്തരവിലൂടെ അഴിമതി ഭരണത്തിന് അംഗീകാരം വാങ്ങാമെന്ന ചിന്താഗതി പരിഹാസ്യമാണ് എന്നും വി വി രാജേഷ് പറഞ്ഞു.

Share this story