കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ ആ​രോ​ഗ്യ​ നി​ല​യി​ൽ പു​രോ​ഗ​തി; ചി​ത്രം പ​ങ്കു​വ​ച്ച് കു​ടും​ബം

 കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ ആ​രോ​ഗ്യ​ നി​ല​യി​ൽ  പു​രോ​ഗ​തി; ചി​ത്രം പ​ങ്കു​വ​ച്ച് കു​ടും​ബം
കണ്ണൂർ: സി​പി​എം നേ​താ​വ് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ ആ​രോ​ഗ്യ​ നി​ല​യി​ൽ  പു​രോ​ഗ​തി​യു​ള്ള​താ​യി മ​ക​ൻ ബി​നീ​ഷ് കോ​ടി​യേ​രി. വ​ന്ന​തി​നേ​ക്കാ​ൾ ന​ല്ല പു​രോ​ഗ​തി​യാ​ണ് ചി​കി​ത്സ​യി​ലൂ​ടെ കൈവന്നിട്ടുള്ളതെന്നും  എ​ന്നാ​ൽ ആ​ശു​പ​ത്രി വി​ടാ​ൻ സ​മ​യം എ​ടു​ക്കു​മെ​ന്നും ബി​നീ​ഷ് വ്യ​ക്ത​മാ​ക്കി.

താ​ടി വ​ള​ർ​ത്തി​യ കോ​ടി​യേ​രി​യു​ടെ ചി​ത്രം കു​ടും​ബാം​ഗ​ങ്ങ​ളും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും ന​വ മാ​ധ്യ​മ​ങ്ങ​ളി​ൽ പങ്കുവെച്ചിരുന്നു. ആദ്യമായിട്ടാണ്  താ​ടി വ​ള​ർ​ത്തി​ക്കൊ​ണ്ടു​ള്ള കോ​ടി​യേ​രി​യു​ടെ ചി​ത്രം പു​റ​ത്തു​വ​രു​ന്ന​ത്.

ഭാ​ര്യ വി​നോ​ദി​നി കോ​ടി​യേ​രി​യു​ടെ കൂ​ടെ തോ​ള​ത്ത് കൈ​യി​ട്ട് നി​ൽ​ക്കു​ന്ന ചി​ത്ര​മാ​ണ് പു​റ​ത്തു​വ​ന്നി​ട്ടു​ള്ള​ത്. മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ ന​വ മാ​ധ്യ​മ​ങ്ങ​ളി​ൽ ചി​ത്രം വൈറലാവുകയായിരുന്നു. 

കോ​ടി​യേ​രി​യു​ടെ ആ​രോ​ഗ്യ​നി​ല അ​റി​യു​ന്ന​തി​ന് ദി​വ​സ​വും നൂ​റു ക​ണ​ക്കി​ന് ഫോ​ൺ കോ​ളു​ക​ളാ​ണ് രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു നി​ന്നു​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്കെ​ത്തു​ന്ന​ത്. ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ടു വ​രു​ന്ന കോ​ടി​യേ​രി​യെ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ന് ക​ടു​ത്ത നി​യ​ന്ത്ര​ണ​മാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്ന് പാ​ർ​ട്ടി സെ​ക്ര​ട്ട​റി സ്ഥാ​നം ഒഴിഞ്ഞിരുന്നു.  കോ​ടി​യേ​രി​യെ ക​ഴി​ഞ്ഞ മാ​സം 30-നാ​ണ് ചെ​ന്നൈ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

Share this story