

കുവൈത്ത് സിറ്റി: കുവൈത്തിൽ ബാഡ്മിന്റൺ കളിക്കുന്നതിനിടെ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് ബാലുശ്ശേരി സ്വദേശി ഷംനാസ് മഠത്തിൽ (38) ആണ് മരിച്ചത്. റിഗയിൽ വെച്ച് സുഹൃത്തുക്കളോടൊപ്പം കളിക്കുന്നതിനിടെയായിരുന്നു അന്ത്യം.
കളിക്കിടെ പെട്ടെന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും തുടർന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുടുംബം: ഭാര്യ സജീറ കുവൈത്ത് യുണൈറ്റഡ് ഇന്ത്യൻ സ്കൂളിലെ അധ്യാപികയാണ്. ഫഹിയ, യാക്കൂബ് എന്നിവർ മക്കളാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.