

തിരുവനന്തപുരം: ആറ്റിങ്ങൽ ആലംകോട് സ്വദേശിയായ വയോധികനെ വീടിന് സമീപത്തെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലംകോട് സ്വദേശി മജീദ് (68) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവമറിഞ്ഞ് നഗരൂർ പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു. മരണകാരണം നിലവിൽ വ്യക്തമല്ല. ശാരീരിക അസ്വസ്ഥതകൾ മൂലമുള്ള സ്വാഭാവിക മരണമാണോ അതോ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണകാരണത്തിൽ കൂടുതൽ വ്യക്തത ലഭിക്കൂ എന്ന് പോലീസ് അറിയിച്ചു.