Times Kerala

 എംപ്ലോയബിലിറ്റി സെന്ററിൽ അഭിമുഖം

 
job
കണ്ണൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ  പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജനുവരി 27, 28 തീയതികളിൽ രാവിലെ 10 മണി മുതൽ ഉച്ചക്ക് രണ്ട് വരെ അഭിമുഖം നടത്തുന്നു. ഇന്റീരിയർ ഡിസൈനർ, പ്രൊഡക്ഷൻ സൂപ്പർവൈസർ, ഫാക്കൽറ്റി-മെക്കാനിക്കൽ എഞ്ചിനീയറിംഗ്, ഓട്ടോമൊബൈൽ, ഇലക്ട്രിക്കൽ എഞ്ചിനീയറിങ്, എ സി റെഫ്രിജറേഷൻ എഞ്ചിനീയറിങ്, അക്കൗണ്ടിങ് ഫാക്കൽറ്റി, അക്കാഡമിക് കൗൺസിലർ, എച്ച് ആർ എക്സിക്യൂട്ടീവ്, അക്കൗണ്ടന്റ്, ഏരിയ മാനേജർ, പർച്ചേസിങ് സ്റ്റാഫ്, സ്റ്റോർ കീപ്പർ/ഗോഡൗൺ അസിസ്റ്റന്റ്, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ്,  ഓഫീസ്  സ്റ്റാഫ്, ടെലി-കോളർ, മാർക്കറ്റിംഗ് പേഴ്സൺ എന്നീ തസ്തികകളിലാണ് ഒഴിവ്.
യോഗ്യത: ത്രീഡി മാക്സ്, ഓട്ടോകാഡ്, സ്‌കെച്ച് അപ്പ്, ഇന്റീരിയർ/ഐ/ടി മെക്കാനിക്കൽ, ഐ ടി/ബി ടെക്/ഡിപ്ലോമ, ഡിഗ്രി, ബി കോം (ടാലി), പ്ലസ്-ടു.
താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിന് പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്തവർക്കും രജിസ്‌ട്രേഷൻ സ്ലിപ് സഹിതം പങ്കെടുക്കാം. ഫോൺ: 0497 2707610, 6282942066.

Related Topics

Share this story