അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ | Police

സാമ്പത്തിക ബാധ്യതയെന്ന് പ്രാഥമിക നിഗമനം
Police officer at Anchuthengu police station found dead
Updated on

തിരുവനന്തപുരം: അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ ഷിബുമോനെ (49) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വർക്കല ഇലകമൺ ഹരിഹരപുരം സ്വദേശിയായ ഇദ്ദേഹത്തെ ഇന്ന് പുലർച്ചെയാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടത്. കഴിഞ്ഞ രണ്ടു വർഷമായി അഞ്ചുതെങ്ങ് സ്റ്റേഷനിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു.(Police officer at Anchuthengu police station found dead)

പുതിയ വീടിന്റെ പണി നടന്നുകൊണ്ടിരിക്കുന്നതിനെ തുടർന്ന് ഷിബുമോൻ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

ഷിബുമോന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Related Stories

No stories found.
Times Kerala
timeskerala.com