കരാര്‍ അടിസ്ഥാനത്തില്‍ ഹെല്‍പര്‍മാരെ നിയമിക്കുന്നു

job
തിരുവനന്തപുരം: ഡിജിറ്റല്‍ സര്‍വെ ജോലികള്‍ പൂര്‍ത്തിയാക്കുന്നതിനായി കരാര്‍ അടിസ്ഥാനത്തില്‍ ഹെല്‍പര്‍മാരെ തെരഞ്ഞെടുക്കുന്നതിനായുള്ള അഭിമുഖം ഫെബ്രുവരി 1,2,4 തിയതികളിലായി കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. 2022 ഒക്ടോബര്‍ 30 ന് നടത്തിയ എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണ് അഭിമുഖം. രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകിട്ട് അഞ്ച് വരെയുമാണ് സമയം. ഉദ്യോഗാര്‍ഥികള്‍ക്ക് ഇന്റര്‍വ്യൂ കാര്‍ഡുകള്‍ തപാലായി അയച്ചിട്ടുണ്ട്. വിവരങ്ങള്‍ എന്റ ഭൂമി പോര്‍ട്ടലില്‍ (http://entebhoomi.kerala.gov.in) അപ്‌ലോഡ് ചെയ്തിട്ടുമുണ്ട്. കാര്‍ഡ് ലഭിച്ചിട്ടില്ലാത്തവര്‍ കളക്ട്രേറ്റിലെ ദക്ഷിണ മേഖലാ സര്‍വെ ജോയിന്റ് ഡയറക്ടറുടെ കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍: 04712731130

Share this story