ശക്തമായ മഴ: തിരുവനന്തപുരം ജില്ലയില്‍ ഇന്ന് യെല്ലോ അലർട്ട്
Tue, 24 Jan 2023

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് (ജനുവരി 24) 24 മണിക്കൂറില്‍ 64.5 മില്ലീ മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ഇന്ന് (ജനുവരി 24) മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു.