ഹരിതമിത്രം സ്മാർട്ട് ഗാർബേജ് ആപ്പ് ട്രയൽ റൺ ഉദ്ഘാടനം നടന്നു
Updated: Aug 2, 2022, 06:24 IST

സംസ്ഥാനത്ത് ആദ്യമായി ചാലക്കുടി നഗരസഭയിൽ ഹരിതമിത്രം സ്മാർട്ട് ഗാർബേജ് ആപ്പ് ട്രയൽ റൺ ആരംഭിച്ചു. നഗരസഭ ചെയർമാൻ എബി ജോർജ് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വൈസ് ചെയർപേഴ്സൺ സിന്ധു ലോജു ആധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ നിത പോൾ, പൊതുമരാമത്ത് സ്ഥിരംസമിതി ചെയർപേഴ്സൺ സി ശ്രീദേവി, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എം എം അനിൽകുമാർ, ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ ബിജിത്ത് ബി എൽ, കെൽട്രോൺ പ്രൊജക്റ്റ് മാനേജർ ടി ശിവൻ എന്നിവർ പങ്കെടുത്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി പോൾ സ്വാഗതവും ഹെൽത്ത് ഇൻസ്‌പെക്ടർ ജോൺ ദേവസ്യ നന്ദിയും പറഞ്ഞു. ഉദ്ഘാടനതിന് ശേഷം വീടുകളിലും സ്ഥാപനങ്ങളിലും ക്യു ആർ കോഡ് പതിപ്പിച്ചു വിവരശേഖരണം ആരംഭിച്ചു.
