Times Kerala

 'ഗോവർദ്ധിനി' പദ്ധതിക്ക് മലപ്പുറം ജില്ലയിൽ തുടക്കം

 
 'ഗോവർദ്ധിനി' പദ്ധതിക്ക് മലപ്പുറം ജില്ലയിൽ തുടക്കം
മലപ്പുറം: മൃഗസംരക്ഷണ വകുപ്പിന്റെ കന്നുകുട്ടി പരിപാലന പദ്ധതിയായ 'ഗോവർദ്ധിനി' പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. പെരിന്തൽമണ്ണ മുനിസിപ്പൽ ഹാളിൽ നടന്ന ജില്ലാ തല ഉദ്ഘാടനം നഗരസഭാ ചെയർമാൻ പി ഷാജി നിർവഹിച്ചു.
മികച്ചയിനം കന്നുകുട്ടികളെ ചെറുപ്രായത്തിൽ തന്നെ തെരഞ്ഞെടുത്ത് അവയ്ക്ക് മാസാമാസങ്ങളിൽ സബ്സിഡി നിരക്കിൽ കാലിത്തീറ്റ നൽകുന്നതാണ് ഗോവർദ്ധിനി പദ്ധതി. ഇതുവഴി ജില്ലയിലെ ക്ഷീരോത്പാദനം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. പദ്ധതി തീരുന്ന കാലം വരെ കന്നുകുട്ടികൾക്ക് ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും.
കാലിത്തീറ്റയുടെ വില വർദ്ധന മൂലം ബുദ്ധിമുട്ടുന്ന ക്ഷീരകർഷകർക്ക് അവരുടെ കന്നുകുട്ടികളെ പരിപാലിക്കുന്നതിന് ആശ്വാസം നൽകുന്ന ഈ പദ്ധതി ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ ഉടൻ നടപ്പാക്കുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.പി.യു അബ്ദുൾ അസീസ് പറഞ്ഞു.

Related Topics

Share this story