കാപ്സ്യൂൾ രൂപത്തിലാക്കി മലദ്വാരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച 48 ലക്ഷത്തിന്‍റെ സ്വർണം പിടികൂടി
Jan 25, 2023, 19:58 IST

എറണാകുളം: കാപ്സ്യൂളുകളുടെ രൂപത്തിലാക്കി മലദ്വാരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം കസ്റ്റംസ് പിടികൂടി. 48 ലക്ഷം രൂപയുടെ സ്വർണമാണ് നെടുമ്പാശേരി വിമാനത്താവളത്തിൽവെച്ച് കസ്റ്റംസ് പിടിച്ചെടുത്തത്. സംഭവത്തിൽ ദുബൈയിൽ നിന്നും വന്ന പാലക്കാട് സ്വദേശിയായ സഹിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 1062 ഗ്രാം സ്വർണം നാല് കാപ്സ്യൂളുകളുടെ രൂപത്തിലാക്കിയാണ് മലദ്വാരത്തിലൊളിപ്പിച്ചത്.