ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
Sep 22, 2022, 10:22 IST

പാലക്കാട്: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പാലക്കാട് തൃത്താല ആമയിൽ അബ്ദു സമദിന്റെ ഭാര്യ ഷെറീനയാണ് മരണപ്പെട്ടത്.
ബുധനാഴ്ച രാവിലെ എട്ടോടെയാണ് അപകടം സംഭവിച്ചത്. പാചകം ചെയ്യുന്നതിനിടെ ഗ്യാസ് കുറ്റി പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിൽ ഷെറീനയ്ക്കും അബ്ദു സമദിനും മകനും പരിക്കേറ്റിരുന്നു.
ഇവരെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിൽ തുടരുന്നതിനിടെയാണ് ഷെറീന മരണപ്പെട്ടത്.
