കൊല്ലം: പുനലൂരിൽ ഗാന്ധി പ്രതിമയ്ക്ക് നേരെ മദ്യപന്റെ അതിക്രമം. മദ്യലഹരിയിൽ പ്രതിമയ്ക്ക് മുകളിൽ കയറി അസഭ്യം പറയുകയും പ്രതിമയുടെ മുഖത്തടിക്കുകയും ചെയ്ത പ്രദേശവാസിയായ ഹരിലാലിനെ പുനലൂർ പോലീസ് കസ്റ്റഡിയിലെടുത്തു.(Drunk man assaults Gandhi statue in Punalur, in custody)
ഇന്ന് പുലർച്ചെയായിരുന്നു സംഭവം അരങ്ങേറിയത്. പൂർണ്ണമായും മദ്യലഹരിയിലായിരുന്ന ഇയാൾ നഗരമധ്യത്തിലുള്ള ഗാന്ധി പ്രതിമയ്ക്ക് മുകളിൽ കയറി നിൽക്കുകയും തട്ടിക്കയറുകയും ചെയ്യുകയായിരുന്നു. അസഭ്യവർഷത്തിന് പിന്നാലെ പ്രതിമയുടെ ചെകിട്ടത്തടിക്കുകയും അനാദരവ് കാട്ടുകയും ചെയ്തു.
ഗാന്ധി പ്രതിമയ്ക്ക് പുറമെ സമീപത്തെ കടകളിലും ഇയാൾ അതിക്രമം നടത്തിയതായി പരാതിയുണ്ട്. ഹരിലാൽ പ്രദേശത്തെ സ്ഥിരം പ്രശ്നക്കാരനാണെന്നും മദ്യപിച്ചെത്തി ജനങ്ങളെ ശല്യം ചെയ്യുന്നത് ഇയാളുടെ പതിവാണെന്നും നാട്ടുകാർ ആരോപിക്കുന്നു.