വിനോദസഞ്ചാരകേന്ദ്രങ്ങളിലെ മാലിന്യ സംസ്‌കരണം: നിയമസഭാസമിതി തെളിവെടുപ്പ് 24ന്

വിനോദസഞ്ചാരകേന്ദ്രങ്ങളിലെ മാലിന്യ സംസ്‌കരണം: നിയമസഭാസമിതി തെളിവെടുപ്പ് 24ന് 
കോട്ടയം: ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലെ മാലിന്യ സംസ്‌കരണത്തിനും നിയന്ത്രണത്തിനുമായി നടപ്പാക്കുന്ന പദ്ധതികൾ സംബന്ധിച്ച് കേരള നിയമസഭയുടെ ഗവൺമെന്റ് നൽകുന്ന ഉറപ്പുകൾ സംബന്ധിച്ച സമിതി നവംബർ 24ന് രാവിലെ 10.00 മണിക്കു കോട്ടയം കളക്ട്രേറ്റിൽ ചേരുന്ന യോഗത്തിൽ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരിൽനിന്ന് തെളിവെടുക്കും.
വിനോദസഞ്ചാരം, തദ്ദേശ സ്വയംഭരണം, പരിസ്ഥിതി, തുറമുഖം എന്നീ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരിൽനിന്നും ബന്ധപ്പെട്ട ഏജൻസികളിൽനിന്നും തെളിവെടുക്കും. തുടർന്ന് കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ സന്ദർശിച്ചു നടപടികൾ അവലോകനം ചെയ്യും.

Share this story